മീഡിയൻ തകർന്നു ; കാലടി വീണ്ടും ഗതാഗതക്കുരുക്കിൽ



കാലടി ഒരുമാസംമുമ്പ്‌ സ്ഥാപിച്ച മീഡിയൻ തകർന്നതോടെ കാലടി പട്ടണം വീണ്ടും ഗതാഗതക്കുരുക്കിൽ. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടർന്ന്‌ കാലടി റസിഡന്റ്‌സ്‌ അസോസിയേഷന്റെ ചെലവിൽ കാലടി ശ്രീശങ്കര പാലംമുതൽ എംസി റോഡ്  മരോട്ടിച്ചുവടുവരെയാണ്‌ മീഡിയൻ സ്ഥാപിച്ചത്‌. ഇതേത്തുടർന്ന്‌ പട്ടണത്തിലെ ഗതാഗതക്കുരുക്കിന്‌ ശമനമുണ്ടായിരുന്നു. എന്നാൽ, ഇവിടെ സ്ഥാപിച്ച ഉറപ്പുകുറഞ്ഞ മീഡിയൻ വാഹനങ്ങൾ തട്ടി തകർന്നു. ഇതോടെ വാഹനങ്ങൾ തലങ്ങും വിലങ്ങും കയറി പട്ടണം വീണ്ടും ഗതാഗതക്കുരുക്കിലായി. ശനിയാഴ്ച രാവിലെ തുടങ്ങിയ കുരുക്ക് അർധരാത്രിവരെ നീണ്ടു. പാലത്തോടുചേർന്ന് റോഡിലെ ടാറിളകി കുഴികൾ രൂപപ്പെടുന്നതും ഗതാഗതക്കുരുക്കിന്റെ വ്യാപ്തി വർധിപ്പിച്ചു. റോഡിലെ കുഴികൾ യഥാസമയം അടയ്ക്കുന്നുണ്ടെങ്കിലും പലപ്പോഴും ശാശ്വത പരിഹാരമാകുന്നില്ല. യുഡിഎഫ് ഭരിക്കുന്ന കാലടി പഞ്ചായത്താകട്ടെ നിഷ്‌ക്രിയത്വം തുടരുകയാണ്‌.  Read on deshabhimani.com

Related News