സമ്മാനങ്ങളുമായി ചങ്ങാതിമാർ ബേസിലിന്റെ വീട്ടിലെത്തി
തൃപ്പൂണിത്തുറ സമ്മാനങ്ങളുമായി ചങ്ങാതിമാർ എത്തിയതോടെ ബേസിൽ ഡെബിയുടെ ക്രിസ്മസ് ആഘോഷവും കളറായി. സമഗ്രശിക്ഷാ കേരളം തൃപ്പൂണിത്തുറ ബിആർസിയുടെ നേതൃത്വത്തിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്ന കരിങ്ങാച്ചിറ എംഡിഎം എൽപി സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥി ബേസിൽ ഡെബിയുടെ ചിത്രപ്പുഴയിലെ വീട്ടിലെത്തിയാണ് ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചത്. കൗൺസിലർ സി കെ ഷിബു ക്രിസ്മസ് കേക്ക് മുറിച്ച് ബേസിലിന് നല്കി ഉദ്ഘാടനം ചെയ്തു. ബിപിസി കെ എൻ ഷിനി അധ്യക്ഷയായി. പ്രധാനാധ്യാപിക ഷീലാമ്മ കുര്യാക്കോസ്, കെ പി അശ്വതി, ലില്ലി ടി മത്തായി തുടങ്ങിയവർ സംസാരിച്ചു. കാരൾ ഗാനവും കലാപരിപാടികളും നടത്തി. തൃപ്പൂണിത്തുറ ബിആർസിയുടെ കീഴിലുള്ള ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നല്കിവരുന്ന 60ഓളം കുട്ടികൾക്ക് അധ്യാപകർ വീടുകളിൽ ക്രിസ്‌മസ് കേക്ക് എത്തിച്ചു. Read on deshabhimani.com