‘എന്റെ വാസുവേട്ടാ’ ; കണ്ണീരണിഞ്ഞ് കുട്ട്യപ്പ , എം ടിയുടെ പ്രിയ ആരാധകൻ
കോഴിക്കോട് എം ടിയുടെ പ്രിയ ആരാധകൻ കുട്ട്യപ്പ നമ്പ്യാർ ഹൃദയംപൊട്ടുന്ന വേദനയോടെ ‘എന്റെ വാസുവേട്ടാ’ എന്ന് വിളിച്ച് പ്രണാമമർപ്പിച്ചത് സിതാരയിൽ കൂടിയവരെ കണ്ണീരണിയിച്ചു. കണ്ണൂർ പുന്നാട് സ്വദേശി പി വി കുട്ട്യപ്പ നമ്പ്യാർ എംടിയുമായി ഏറെ ആത്മബന്ധമുള്ള വായനക്കാരനാണ്. എം ടിയുടെ പിറന്നാൾദിനമായ ജൂലൈ 15ന് വർഷങ്ങളായി നമ്പ്യാർ വീട്ടിലെത്തും. എം ടിയുടെ കൈയിൽനിന്ന് പുസ്‌തകവും കോടിമുണ്ടും ഏറ്റുവാങ്ങി മടങ്ങും. 78കാരനായ കുട്ട്യപ്പ നമ്പ്യാർക്ക് രണ്ടാമൂഴമടക്കം എല്ലാ കൃതികളും എം ടി കൈയൊപ്പ് ചാർത്തി സമ്മാനിച്ചിട്ടുണ്ട്. എം ടി ആശുപത്രിയിലാണെന്നറിഞ്ഞ് കോഴിക്കോട്ടെത്തി. ‘‘എം ടി വിടപറഞ്ഞതോടെ ജീവിതവും ലോകവും നഷ്ടമായി. ഞാൻ അനാഥനായി’’–- നമ്പ്യാർ പറഞ്ഞു. Read on deshabhimani.com