ഇ എക്‌സ്‌ ജോസഫ്‌ അമേരിക്കയിൽ 
അന്തരിച്ചു



കൊച്ചി ഓൾ ഇന്ത്യ ഓഡിറ്റ്‌ ആൻഡ്‌ അക്കൗണ്ട്‌സ്‌ അസോസിയേഷൻ മുൻ സെക്രട്ടറി ജനറലും  സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായിരുന്ന ഉദയംപേരൂർ ഈരത്തറ വീട്ടിൽ ഇ എക്‌സ്‌ ജോസഫ്‌ (94) അമേരിക്കയിലെ അറ്റ്‌ലാന്റയിൽ അന്തരിച്ചു. സംസ്‌കാരം ശനിയാഴ്‌ച അറ്റ്‌ലാന്റയിൽ നടക്കും. കേന്ദ്രജീവനക്കാരുടെ കോൺഫെഡറേഷന്റെ അനിഷേധ്യ നേതാവായിരുന്നു. 1960കളിൽ ഓൾ ഇന്ത്യ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് അസോസിയേഷൻ സെക്രട്ടറി ജനറലായി പ്രവർത്തിച്ചു. നിരവധി പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം നൽകി. അവകാശപ്രക്ഷോഭത്തിന്റെ പേരിൽ സർക്കാർ സർവീസിൽനിന്ന്‌ അന്യായമായി പിരിച്ചുവിട്ടു. 10 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ സർക്കാർ അദ്ദേഹത്തിനുമുന്നിൽ മുട്ടുമടക്കി. പോരാട്ടം വിജയംകണ്ട്‌ സർവീസിൽ തിരിച്ചുകയറിയെങ്കിലും സ്വയം വിരമിച്ച്‌  സുപ്രീംകോടതി അഭിഭാഷകനായി. ദീർഘകാലം ഡൽഹിയിലായിരുന്നു.  15 വർഷംമുമ്പ്‌ സ്വദേശമായ ഉദയംപേരൂരിൽ മടങ്ങിയെത്തിയ അദ്ദേഹം, രണ്ടുവർഷംമുമ്പാണ്‌ അമേരിക്കയിൽ മകൾക്കൊപ്പം താമസമാക്കിയത്‌.   എറണാകുളം ശാരദ കൃഷ്ണയ്യർ സദ്ഗമയ സെന്റർ ഫോർ വിമൻസ് എംപവർമെന്റ് പ്രസിഡന്റ്, ഉദയംപേരൂർ വി കെ കൃഷ്ണമേനോൻ ലൈബ്രറി പ്രസിഡന്റ്, വി കെ കൃഷ്ണമേനോൻ എഡ്യുക്കേഷണൽ ഇനിഷ്യേറ്റീവ് പ്രസിഡന്റ്‌ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്‌. ഭാര്യ: കൽപ്പന ജോസഫ്‌. മക്കൾ: കവിത ജെ ഈരത്തറ, ഡോ. പ്രിയ ജോസഫ്‌. മരുമക്കൾ: സത്യകുമാർ, ഡോ. കെൻസിൽഖേൽ. Read on deshabhimani.com

Related News