സർവമതസമ്മേളന ശതാബ്ദി സെമിനാർ നടത്തി



ആലുവ സാംസ്കാരികവകുപ്പ്, സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്, ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് മലയാളവിഭാഗം എന്നിവ ചേർന്ന് നടത്തിയ സർവമതസമ്മേളന ശതാബ്ദി സെമിനാറും വൈജ്ഞാനികം ജേണലിന്റെ പ്രസിദ്ധീകരണവും ഡോ. സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്തു. ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അധ്യക്ഷനായി. സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ്, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം ആർ സുരേന്ദ്രൻ, സെന്റ്‌ സേവ്യേഴ്സ് കോളേജ് മലയാളവിഭാഗം മേധാവി ഡോ. മരിയ പോൾ എന്നിവർ സംസാരിച്ചു. സെമിനാറിൽ ശിവഗിരി മാസികയുടെ എഡിറ്റർ മങ്ങാട് ബാലചന്ദ്രൻ, ഗവ. സംസ്കൃത കോളേജിലെ സംസ്കൃതവിഭാഗം അധ്യാപിക സ്വാമിനി നിത്യ ചിന്മയി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സെന്റ് സേവ്യേഴ്സ് മലയാളവിഭാഗം അധ്യാപിക നികിത സേവ്യർ മോഡറേറ്ററായി. Read on deshabhimani.com

Related News