കൈയേറ്റത്തിൽ സിപിഐ എം പ്രതിഷേധിച്ചു



മരട്   നഗരസഭയിൽ വിവിധ പ്രദേശങ്ങളിൽ വ്യാപകമായി റോഡും തോടുകളും കൈയേറിയിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ സിപിഐ എം പ്രതിഷേധിച്ചു. കുണ്ടന്നൂർ–-ചിലവന്നൂർ റോഡിനോടുചേർന്ന് 25 മീറ്റർ നീളത്തിൽ പ്രദേശവാസി സ്ലാബിട്ട് റാമ്പ് പണിതു. ഇത്‌ വാഹനങ്ങൾക്കും കാൽനടയാത്രികർക്കും തടസ്സമാക്കുന്നുണ്ട്‌. കൈയേറ്റത്തിന്‌ കോൺഗ്രസ് ഭരണനേതൃത്വം കൂട്ടുനിൽക്കുകയാണ്. സമാനമായി നിരവധി പ്രദേശങ്ങളിൽ കൈയേറ്റമുണ്ടായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ല. പ്രതിഷേധം ഏരിയ കമ്മിറ്റി അംഗം കെ വി കിരൺരാജ് ഉദ്ഘാടനം ചെയ്തു. രാജി തമ്പി അധ്യക്ഷയായി. എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ സി ആർ ഷാനവാസ്, എ ഡി ഹാരിസ്, വി സി വേണു, എം എം  ഗോപി എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News