മെഡിക്കൽ ഉപകരണ വ്യവസായം ; കേരളത്തിന്റെ സംഭാവന
ഇരട്ടിയാക്കും : മന്ത്രി പി രാജീവ്‌



തിരുവനന്തപുരം രാജ്യത്തെ മെഡിക്കൽ ഉപകരണ വ്യവസായത്തിൽ 25 ശതമാനം വരുന്ന കേരളത്തിന്റെ സംഭാവന ഇരട്ടിയാക്കി ഉയർത്തുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. പാലക്കാട്‌ വ്യവസായ ഇടനാഴിയിൽ 460 ഏക്കർ ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ ഉപകരണ നിർമാണ വ്യവസായങ്ങൾക്കായി മാറ്റിവയ്‌ക്കുമെന്നും ബയോ കണക്ട്‌ വ്യവസായ കോൺക്ലേവിൽ സംസാരിക്കവെ മന്ത്രി പറഞ്ഞു. കേരളത്തിന്റെ വൈവിധ്യമാർന്ന ഭൂപ്രകൃതിയും മികച്ച മനുഷ്യവിഭവശേഷിയും ലൈഫ് സയൻസ് മേഖലയിലെ ഗവേഷണ വികസനപ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായിരിക്കും. ശാസ്ത്ര ഗവേഷണം പ്രോത്സാഹിപ്പിക്കാനും കണ്ടെത്തലുകളെ വാണിജ്യ സംരംഭങ്ങളാക്കി മാറ്റുന്നതിനും ബയോ 360 ലൈഫ് സയൻസസ് പാർക്കിൽ സിഎസ്ഐആർ-–-എൻഐഐഎസ്‌ടിയുടെ സെന്റർ ഫോർ ഇന്നൊവേഷൻ ടെക്നോളജി  ആൻഡ് ഓൺട്രപ്രണർഷിപ്പ് സ്ഥാപിക്കാൻ ധാരണയായി. ഈസ് ഓഫ് ഡൂയിങ്‌ ബിസിനസ്സ് റാങ്കിങ്ങിൽ കേരളം ഒന്നാം സ്ഥാനത്തേക്ക് ഉയർന്നത് അനുകൂലമായ നിക്ഷേപ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിന് ഏറെ സഹായകമായിട്ടുണ്ട്‌. എല്ലാ വർഷവും ഒക്ടോബറിൽ തലസ്ഥാനത്ത്‌ ബയോ കണക്ട്‌ വ്യവസായ കോൺക്ലേവ്‌ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News