പാർക്കിങ്ങിന് പിഴ ; വഴിയോരം തടസ്സപ്പെടുത്തി നഗരസഭ



പറവൂർ തണൽമരങ്ങൾ വെട്ടിനുറുക്കി പാതയരികിൽ കൂട്ടിയിട്ട് തടസ്സം സൃഷ്ടിച്ചശേഷം അനധികൃത പാർക്കിങ്ങിന്റെ പേരിൽ പിഴ ഈടാക്കുന്നതായി ആക്ഷേപം. പറവൂർ–-ചെറായി റോഡിൽ ശ്രീ വെങ്കിടേശ്വര ഹാളിനുസമീപം പാർക്കിങ്ങിന് അനുവദിച്ച സ്ഥലത്താണ് റോഡരികിലുണ്ടായിരുന്ന തണൽമരങ്ങൾ മുറിച്ച്‌ കൂട്ടിയിട്ടിരിക്കുന്നത്. മൂന്നുമാസമായി വാഹനങ്ങൾക്കും യാത്രക്കാർക്കും തടസ്സം സൃഷ്ടിക്കുന്ന ഇവ നീക്കാൻ നഗരസഭാ അധികാരികൾ തയ്യാറായിട്ടില്ല. സമീപവാസികൾ പരാതി പറയുമ്പോൾ പരിഹരിക്കാമെന്ന സ്ഥിരംപല്ലവിയാണ് നഗരസഭയുടേത്. ഇതിനിടയിലാണ് പാർക്കിങ്ങിന്റെ പേരിലുള്ള പിഴശിക്ഷ. സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലേക്കുംമറ്റും എത്തുന്നവർ റോഡരികിൽ വാഹനം പാർക്ക്‌ ചെയ്താൽ അനധികൃത പാർക്കിങ്ങിന് പൊലീസ് പിഴയടയ്‌ക്കാൻ നോട്ടീസ് നൽകും. നഗരസഭയുടെ അനാസ്ഥകൊണ്ട് നാട്ടുകാർ പിഴയൊടുക്കേണ്ട അവസ്ഥയാണ്. പാർക്കിങ് സ്ഥലം തടസ്സപ്പെടുത്തി കൂട്ടിയിട്ട മരം നീക്കണമെന്ന ആവശ്യം ശക്തമാണ്. Read on deshabhimani.com

Related News