ഹഡിൽ ഗ്ലോബലിന്‌ ഇന്ന്‌ തുടക്കം ; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും



തിരുവനന്തപുരം കേരള സ്റ്റാർട്ടപ് മിഷൻ (കെഎസ്‌യുഎം) സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ് സമ്മേളനമായ ഹഡിൽ ഗ്ലോബൽ ആറാം പതിപ്പിന് വ്യാഴാഴ്‌ച കോവളത്ത് തുടക്കമാകും. ത്രിദിന സമ്മേളനം വൈകിട്ട് നാലിന് കോവളം ലീല റാവിസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സെഷനു മുമ്പായി സ്റ്റാർട്ടപ് പ്രതിനിധികളുമായി മുഖ്യമന്ത്രി സംവദിക്കും. കേരളത്തിന്റെ കരുത്തുറ്റ സ്റ്റാർട്ടപ് ആവാസവ്യവസ്ഥയുടെ മികവ് പ്രകടിപ്പിക്കാനും കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും ആഗോള ബിസിനസ് പങ്കാളിത്തം ഉറപ്പിക്കുന്നതിനുമുള്ള സാധ്യതകൾക്ക് ഹഡിൽ ഗ്ലോബൽ വഴിയൊരുക്കും. സ്റ്റാർട്ടപ്പുകൾക്ക് ഉൽപ്പന്നങ്ങൾ ലോകമെമ്പാടുമുള്ള നിക്ഷേപകർക്കു മുന്നിൽ അവതരിപ്പിക്കാനാകും. കൃഷി, ബഹിരാകാശം, വ്യവസായ മേഖല എന്നിവയിലെ പുത്തൻ സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട മൂന്ന് റൗണ്ട് ടേബിൾ ചർച്ചകൾ നടക്കും. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, പി രാജീവ്‌, ആർ ബിന്ദു എന്നിവർ പങ്കെടുക്കും. Read on deshabhimani.com

Related News