സ്മരണാഞ്ജലിയുമായി 
ഡബ്ല്യുഎൽഎഫ്‌

ഡബ്ല്യുഎൽഎഫിൽ പി കെ പാറക്കടവ്‌ എം ടി അനുസ്മരണം നടത്തുന്നു


ദ്വാരക (മാനന്തവാടി) മലയാളിയുടെ സാഹിത്യ സാംസ്‌കാരിക ചിന്തകളെ നിരന്തരം ചലിപ്പിച്ച സാഹിത്യ കുലപതി എം ടിക്ക്‌ വയനാട്‌ സാഹിത്യോത്സവത്തിൽ (ഡബ്ല്യുഎൽഎഫ്‌) സ്മരണാഞ്ജലി. എം ടി എന്ന രണ്ടക്ഷരം മലയാളിക്ക്‌ പകർന്ന ആത്മവിശ്വാസവും  സാംസ്‌കാരിക ബോധവുമെല്ലാം ഓർമപ്പെടുത്തിയായിരുന്നു സാഹിത്യോത്സവത്തിന്റെ ഉദ്‌ഘാടനവും വിവിധ സെഷനുകളും. നഷ്ടമായത്‌ മലയാള സാഹിത്യത്തിന്റെ കുലപതിയെയാണെന്ന്‌ എം ടി അനുസ്‌മരണ പ്രഭാഷണം നടത്തിയ എഴുത്തുകാരൻ പി കെ പാറക്കടവ്‌ പറഞ്ഞു.  സാഹിത്യകാരൻ എന്നതിനുമപ്പുറം എക്കാലത്തെയും മികച്ച സാഹിത്യ എഡിറ്ററെന്ന നിലയിലും എം ടി പ്രശോഭിച്ചു. ധിക്കാരികളായ ഒരുകൂട്ടം ചെറുപ്പക്കാരെ സാഹിത്യത്തിലേക്ക്‌ കൊണ്ടുവരാൻ എം ടി എന്ന എഡിറ്റർക്ക്‌ സാധിച്ചുവെന്നും പാറക്കടവ്‌ പറഞ്ഞു. സംവാദ സെഷനിൽ സംസാരിച്ച എഴുത്തുകാരൻ ബെന്യാമിനും എം ടി നൽകിയ ആത്മവിശ്വാസം പങ്കുവച്ചു. എഴുതിത്തുടങ്ങിയ നാളുകളിൽ ഗൾഫിൽ പരിപാടിക്ക്‌ പോയപ്പോൾ എം ടിയുമായി രണ്ട്‌ മണിക്കൂറോളം സംസാരിക്കാൻ കഴിഞ്ഞത്‌ എഴുത്തുകാരൻ എന്ന നിലയിൽ കിട്ടിയ വലിയ പ്രോത്സാഹനമായിരുന്നെന്ന്‌ ബെന്യാമിൻ അനുസ്‌മരിച്ചു. ഫെസ്‌റ്റ്‌ ഡയറക്ടർ വിനോദ്‌ കെ ജോസും  ഉദ്‌ഘാടനച്ചടങ്ങിൽ സംസാരിച്ച മുഴുവൻപേരും സാഹിത്യകുലപതിയെ അനുസ്മരിച്ചാണ്‌ തുടങ്ങിയത്‌. Read on deshabhimani.com

Related News