ഗുണ്ടാ മാഫിയക്കെതിരെ ശക്തമായ നടപടി; അനധികൃതമായി ശിക്ഷാ ഇളവ് നല്‍കില്ല : മുഖ്യമന്ത്രി



തിരുവനന്തപുരം>സംസ്ഥാനത്ത് ഗുണ്ടാ മാഫിയകള്‍ക്കെതിരെ ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ചര്‍ച്ച ചെയ്യാന്‍മാത്രം കേരളത്തില്‍ ക്രമസമാധാന പ്രശ്നമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു പിണറായി. ഗൂണ്ടാ മാഫിയകളെ സംബന്ധിച്ച് ജനങ്ങള്‍ പരാതി നല്‍കാന്‍ തയ്യാറാകുന്നതാണ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണം. യുഡിഎഫ് സര്‍ക്കാരിനേക്കാള്‍ ഈ സര്‍ക്കാരിനേയാണ് ജനങ്ങള്‍ക്ക് വിശ്വാസം. അതിനാലാണ് പരാതിയുമായി ജനങ്ങള്‍  എത്തുന്നത്. 1850 തടവുകാക്ക് മോചനം നല്‍കുമെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണ്. തടവുകാര്‍ക്കുള്ള ഇളവ് തീരുമാനിച്ചത് മുന്‍ മാനദണ്ഡപ്രകാരമാണ്. അനധികൃതമായി ആര്‍ക്കും ശിക്ഷാഇളവ് നല്‍കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയോടെ അടിയന്തരപ്രമേയത്തിനുള്ള അനുമതി സ്പീക്കര്‍ നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം ബഹളംവെച്ചു. തുടര്‍ന്ന് സഭയില്‍നിന്നും ഇറങ്ങിപോയി.   സംസ്ഥാനത്ത് ക്രമസമാധാന തകര്‍ന്നിരിക്കയാണെന്നും വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട്  തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിനുള്ള നോട്ടീസ് നല്‍കിയത്. മുന്‍ സര്‍ക്കാരിനെ അപേക്ഷിച്ച് ഗുണ്ടാ ആക്രമണ കേസുകള്‍ വര്‍ദ്ധിച്ചുവെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.   Read on deshabhimani.com

Related News