യൂറോപ്യൻ ക്രിക്കറ്റ് ചാമ്പ്യൻഷിപ് ; മാൾട്ട ദേശീയ ടീമിൽ ഇടംനേടി മലയാളി



കവളങ്ങാട് മാള്‍ട്ട ദേശീയ ക്രിക്കറ്റ് ടീമില്‍ ഇടംനേടി അടിവാട് സ്വദേശി നിയാസ് പുല്ലാരി. മാൾട്ടയിലെ പ്രമുഖ ക്രിക്കറ്റ് ക്ലബ്ബായ എഡക്സ് നൈറ്റ്സില്‍ കളിച്ചിരുന്ന നിയാസിനെ, ഓൾറൗണ്ടറായി മികച്ച പ്രകടനം നടത്തിയതോടെയാണ് ഐസിസിയുടെ കീഴിൽ ഒക്ടോബർ എട്ടുമുതൽ സ്പെയിനിൽ നടക്കുന്ന യൂറോപ്യൻ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനുള്ള മാൾട്ട ദേശീയടീമിലേക്ക് തെരഞ്ഞെടുത്തത്. അടിവാട് ഹീറോ യങ്സ് ക്ലബ് ക്രിക്കറ്റ് ടീം അംഗമായിരുന്ന നിയാസ് നാലുവർഷമായി മാൾട്ടയിലെ ആശുപത്രിയിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്യുകയാണ്. സിപിഐ എം അടിവാട് ബ്രാഞ്ച് അംഗവുമായിരുന്നു. അടിവാട് പുല്ലാരിയിൽ പി എം മുഹമ്മദ്, ലൈല മുഹമ്മദ് എന്നിവരുടെ നാലു മക്കളിൽ രണ്ടാമനാണ് നിയാസ്. തൊടുപുഴ സ്വദേശി റുഷ്ദയാണ് ഭാര്യ. Read on deshabhimani.com

Related News