റിസ്‌ക് വേണ്ട... റിസ്‌ക് കാൽക്കുലേറ്റർ നോക്കാം



സ്‌തനാർബുദത്തെ ഭയമുണ്ടോ..? ഭാവിയിൽ നിങ്ങൾക്ക്‌ രോഗം വരുമോയെന്ന്‌‌ കണ്ടെത്താൻ റിസ്‌ക്ക്‌‌ കാൽക്കുലേറ്റർ റെഡി. തിരുവനന്തപുരത്തെ‌ ഡോക്‌ടർ ദമ്പതികളായ റെജി ജോസും പോൾ അഗസ്റ്റിനുമാണ്‌ ഇതിന്‌ പിന്നിൽ. 35 വയസ്സിന്‌ മുകളിലുള്ളവർക്കാണ് ഉപയോഗപ്രദം‌. സ്‌നേഹിത വുമൺ ഹെൽത്ത്‌ ഫൗണ്ടേഷന്റെ വെബ്‌സൈറ്റിലെ (www.snehita.in) റിസ്‌ക്ക്‌‌ കാൽക്കുലേറ്റർ വഴി രോഗസാധ്യത കണ്ടെത്താം. പ്രായം, ആദ്യ ആർത്തവം‌, ആദ്യ കുഞ്ഞിന്റെ‌ ജനനം‌, കുട്ടികളുടെ എണ്ണം, മൂലയൂട്ടൽ കാലം, സ്‌തന ബയോപ്‌സി നടത്തിയിട്ടുണ്ടെങ്കിൽ എത്ര തവണ, സ്‌തനാർബുദമുള്ള അടുത്ത ബന്ധുക്കളുടെ എണ്ണം എന്നിങ്ങനെ ഏഴ്‌ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകി  രോഗസാധ്യത പരിശോധിക്കാം. സ്‌കോർ 0.5ന്‌ താഴെയാണെങ്കിൽ കുറഞ്ഞ രോഗസാധ്യതയും 0.5നും 0.75നും ഇടയിലാണെങ്കിൽ മിതമായും 0.75ന്‌ മുകളിലാണെങ്കിൽ ഉയർന്ന സാധ്യതയുമാണ്‌‌. ശ്രീ ഗോകുലം മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസറാണ്‌ റെജി ജോസ്‌. ഭർത്താവ്‌ പോൾ അഗസ്റ്റിൻ തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിലെ സർജിക്കൽ ഓങ്കോളജി വിഭാഗം തലവനും. കേരളസാഹചര്യത്തിനിണങ്ങിയ ഈ മാതൃകയിലൂടെ 76 ശതമാനം പേരുടെയും രോഗസാധ്യത കണ്ടെത്താനായെന്ന്ഡോ. റെജി ജോസ്‌ പറഞ്ഞു. Read on deshabhimani.com

Related News