നഴ്‌സിങ്‌ വിദ്യാർഥിനിയുടെ മരണം ; സഹപാഠികൾ റിമാന്‍ഡില്‍



പത്തനംതിട്ട ചുട്ടിപ്പാറ നഴ്സിങ് കോളേജിലെ വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ പ്രതികളായ മൂന്ന് പെൺകുട്ടികൾ വീണ്ടും റിമാൻഡിൽ. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശേരി സ്വദേശി എ ടി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരെയാണ് 14 ദിവസം റിമാൻഡിൽ വിട്ടത്​​. രണ്ടുദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് ബുധന്‍ രാവിലെയാണ്​ പ്രതികളെ പൊലീസ് കോടതിയിൽ ഹാജരാക്കിയത്. പ്രതികൾക്ക് ജാമ്യം നൽകിയാൽ അന്വേഷണം അട്ടിമറിക്കുമെന്ന് പൊലീസ് അറിയിച്ചു. അന്വേഷണ ചുമതല ഡിവൈഎസ്‌പി നന്ദകുമാറിനാണ്​. നവംബർ 15 ന്​ വൈകിട്ടാണ് ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണ നിലയില്‍ അമ്മുവിനെ കണ്ടത്. പിന്നീട് തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. വിദ്യാർഥികളുമായി കോളേജിലും ക്യാമ്പസിലും തെളിവെടുപ്പ്‌ നടത്തി. Read on deshabhimani.com

Related News