ഇരുനൂറോളം യുവാക്കൾ 
സിപിഐ എമ്മിലേക്ക്



പത്തനംതിട്ട സംഘപരിവാറിന്റെ വർഗീയ മുഖം ഉപേക്ഷിച്ച്‌ മതനിരപേക്ഷ  പാതയിലേക്ക്‌ എത്തിയ യുവാക്കളെ പത്തനംതിട്ടയിൽനടന്ന ചടങ്ങിൽ സ്വീകരിച്ചു. ആർഎസ്‌എസിലും യുവമോർച്ചയിലും വർഷങ്ങളോളം പ്രവർത്തിച്ച ഇരുന്നൂറോളം യുവാക്കളാണ്‌ സിപിഐ എമ്മിന്റെ  ഭാഗമാകാൻ എത്തിയത്‌. യുവാക്കളെ പത്തനംതിട്ടയിൽ ചേർന്ന യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റിയം​ഗം രാജു ഏബ്രഹാം, ഏരിയ സെക്രട്ടറി എം വി സഞ്ജു എന്നിവര്‍ചേർന്ന്‌ മാലയിട്ട് സ്വീകരിച്ചു. കെ പി ഉദയഭാനു സ്വീകരണയോ​ഗം  ഉദ്‌ഘാടനം ചെയ്‌തു. Read on deshabhimani.com

Related News