പൊതുവിദ്യാഭ്യാസം ; ഗുണമേന്മ കൂട്ടാന്‍ 
ജനപങ്കാളിത്ത പദ്ധതി



തിരുവനന്തപുരം പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയർത്തുന്നതിനുള്ള പദ്ധതി ജനപങ്കാളിത്തതോടെ നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. വിദ്യാഭ്യാസ മേഖലയുടെ ഉന്നതിക്കുവേണ്ടിയുള്ള പൊതുബോധം രൂപീകരിക്കുന്നതിൽ അധ്യാപകർക്ക് പ്രധാന പങ്കുവഹിക്കാനാകുമെന്ന്‌ മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പാക്കാൻ പ്രധാന പങ്ക് വഹിക്കാനാകുന്നത്‌ അധ്യാപകർക്കാണ്. അധ്യാപനശേഷി മെച്ചപ്പെടുത്താൻ അധ്യാപകർക്ക്‌ പരിശീലനം നൽകണം. ഓരോ സ്കൂളിന്റെയും നില മെച്ചപ്പെടുത്താൻ ഇടപെടൽ വേണം. അതിന് സ്കൂൾതല ആസൂത്രണം നടത്തണം. കുട്ടികളുടെ വായന, എഴുത്തും പ്രേത്സാഹിപ്പിക്കണം. അവർക്ക്‌ മാർഗദർശനം നൽകൽ ഫലപ്രദമായി നടപ്പാക്കണം. കുട്ടികൾക്കുമേലുള്ള നിരീക്ഷണം ശക്തിപ്പെടുത്തണം. മുഖാമുഖ പഠനത്തിന് ആവശ്യമായ സമയം കിട്ടുന്നില്ലെന്ന പരാതി ഗൗരവമായി പരിശോധിക്കണം. എഇഒമാരും ഡിഇഒമാരും അക്കാദമിക് കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം​. ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാൻ ഇംഗ്ലീഷ് അധ്യാപകർ വേണമെന്ന തീരുമാനം സമയബന്ധിതമായി നടപ്പാക്കണം. പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് പൊതുമാനദണ്ഡം നിശ്ചയിക്കണം. പ്രധാന അധ്യാപകർക്കും വിദ്യാഭ്യാസ ഓഫീസർമാക്കും മാനേജ്‌മെന്റ്‌ വൈദഗ്‌ധ്യം ഉറപ്പാക്കണം. അക്കാദമിക് ഗുണമേന്മ മെച്ചപ്പെടുത്താൻ സംഘടനകളുടെ സഹകരണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News