സന്ദർശനാനുമതി നിഷേധിച്ചതിൽ പരിഭവമില്ല: സതീശൻ
പാലക്കാട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ യുഡിഎഫ് സ്ഥാനാർഥികൾക്ക് സന്ദർശനാനുമതി നിഷേധിച്ചതിൽ പരിഭവമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തേ ഉമ തോമസിനും അനുമതി നിരസിച്ചിരുന്നു. കോൺഗ്രസ് സമുദായ സംഘടനാനേതാക്കളോട് ദ്രോഹംചെയ്തിട്ടില്ല. എന്നെക്കുറിച്ചും അദ്ദേഹം മോശമായി പറഞ്ഞു. അതിന് മറുപടി പറയുന്നില്ലെന്നും തൃശൂർ പൂരം വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സതീശൻ പറഞ്ഞു. Read on deshabhimani.com