സംസ്ഥാനത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം
തിരുവനന്തപുരം > ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം. കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല് എന്നിവിടങ്ങളിൽ പ്രവേശനം വിലക്കി. മൂന്നാർ ഗ്യാപ്പ് റോഡിൽ യാത്ര നിരോധിച്ചു. ഇടുക്കി ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു. തൃശൂർ, പാലക്കാട് ജില്ലകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു. Read on deshabhimani.com