പൂരം വിഷയത്തിൽ ബിജെപിയെ യുഡിഎഫ് സഹായിക്കുന്നു : എം വി ഗോവിന്ദൻ
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ തൃശൂർ പൂരം വിഷയമായി ഉയർത്തുന്ന യുഡിഎഫ് ബിജെപിക്ക് സഹായം ചെയ്തുകൊടുക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. തൃശൂർ പൂരം ആർഎസ്എസ് അലങ്കോലമാക്കിയത് പുറത്തുവരും. അന്വേഷണം പുരോഗമിക്കുകയാണ്. ബിജെപിയും യുഡിഎഫും ഇതിന്റെ ഗുണഭോക്താക്കളാണ്. ഇപ്പോഴും സിനിമാ സ്റ്റൈലിലാണ് സുരേഷ് ഗോപി പെരുമാറുന്നതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. Read on deshabhimani.com