സംസ്ഥാന സ്കൂൾകായികമേള : കോതമംഗലത്ത് ഒരുക്കങ്ങൾ 
അവസാനഘട്ടത്തിൽ



കോതമംഗലം സംസ്ഥാന സ്കൂൾകായികമേളയുടെ ഫുഡ് കമ്മിറ്റി ഒരുക്കങ്ങൾ കോതമംഗലത്ത് അവസാനഘട്ടത്തിൽ. ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ്‌ മോഡലിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ നീന്തൽമത്സരം നവംബർ അഞ്ചുമുതൽ എട്ടുവരെ കോതമംഗലം എംഎ കോളേജിലാണ്‌. രണ്ടായിരത്തോളം കായികതാരങ്ങൾക്കും ഒഫിഷ്യലുകൾക്കും വളന്റിയർമാർക്കും നാലുദിവസം ഭക്ഷണം നൽകുന്നതിനുള്ള ഒരുക്കങ്ങളുടെ അവസാനഘട്ട വിലയിരുത്തലിനായാണ്‌ സംഘാടകസമിതിയോഗം ചേർന്നത്‌. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത്‌ അംഗം റഷീദ സലിം, കെ എ നൗഷാദ്, കെ വി തോമസ്, ജോസ് വർഗീസ്, ബിൻസി തങ്കച്ചൻ, പി ആർ ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News