വിളംബരഗാനം വൈറൽ, അഭിജിത്തും
വൈപ്പിൻ ഒളിമ്പിക്സ് മാതൃകയിൽ നവംബർ നാലുമുതൽ 11 വരെ സംഘടിപ്പിക്കുന്ന കേരള സ്കൂൾ കായികമേളയുടെ പ്രൊമോ വീഡിയോ ഗാനത്തിലൂടെ ശ്രദ്ധേയനായി നായരമ്പലം സ്വദേശി അഭിജിത് സന്തോഷ്. തെളിനാളമായ് നവജീവനായ് എന്നു തുടങ്ങുന്ന അഭിജിത് ആലപിച്ച ഗാനമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. തൃപ്പൂണിത്തുറ ആർഎൽവി സംഗീത കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിയായ അഭിജിത് നായരമ്പലം കൊല്ലംപറമ്പിൽ സന്തോഷ് കുമാറിന്റെയും ജോബിമോളുടെയും മൂത്തമകനാണ്. ശാരീരിക പരിമിതികളെ മറികടന്ന് കാലുകൾകൊണ്ട് ചിത്രം വരയ്ക്കുകയും സൈക്കിൾ ചവിട്ടുകയും നീന്തുകയുമൊക്കെ ചെയ്യുന്ന പാലക്കാട് ആലത്തൂർ സ്വദേശിയായ പ്രണവിന്റെ ജീവിതമാണ് രണ്ടു മിനിറ്റ് 40 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇതിന് അകമ്പടിയായാണ് അഭിജിത്തിന്റെ ആവേശമുണർത്തുന്ന ഗാനം. വീഡിയോയുടെ നിർമാണം മിൽമയാണ്. സർജി വിജയൻ എഴുതിയ വരികൾക്ക് ചലച്ചിത്ര സംഗീതസംവിധായകൻ ബിബിൻ അശോകാണ് ഈണം പകർന്നിരിക്കുന്നത്. ആശയവും സംവിധാനവും സതീഷ്. Read on deshabhimani.com