ഇവർ ജ്ഞാനപീഠം കയറിയ മലയാളികൾ



മലയാളത്തിലേക്ക്‌ ആറാംതവണയാണ്‌ ജ്ഞാനപീഠം എത്തുന്നത്‌. ഇന്ത്യയിൽത്തന്നെ ആദ്യമായി ജ്ഞാനപീഠം ലഭിച്ചത്‌  1965ൽ കവി ജി ശങ്കരക്കുറുപ്പിനാണ്‌–- ഓടക്കുഴലിന്‌. ജ്ഞാനപീഠം ലഭിച്ചതിന്റെ സ്മരണയ്ക്കായാണ്‌ ജി ശങ്കരക്കുറുപ്പ്‌ മലയാളത്തിലെ മികച്ച സാഹിത്യത്തിനുള്ള ഓടക്കുഴൽ അവാർഡ്‌ ആരംഭിച്ചത്‌. രണ്ടാമത്‌ ജ്ഞാനപീഠം ലഭിച്ചത്‌ എസ് കെ പൊറ്റെക്കാട്ടിന്റെ നോവലായ - ഒരു ദേശത്തിന്റെ കഥയ്ക്കാണ്‌ (1980). 1984ൽ തകഴി ശിവശങ്കരപ്പിള്ളയുടെ -കയറും ഈ ദേശീയബഹുമതി നേടി. 1995ൽ എം ടി വാസുദേവൻ നായർക്ക്‌ ജ്ഞാനപീഠം ലഭിച്ചത്‌  മലയാളസാഹിത്യത്തിലെ സമഗ്ര സംഭവനകൾക്കാണ്‌. സമഗ്രസംഭവനയ്‌ക്ക്‌  2007ൽ ഒ എൻ വി കുറുപ്പിനും ജ്ഞാനപീഠം ലഭിച്ചു.   Read on deshabhimani.com

Related News