ഓമശേരി പഞ്ചായത്തിലെ മങ്ങാട് വെസ്റ്റ് നിലനിർത്തി എൽഡിഎഫ്



കോഴിക്കോട്‌> ഓമശേരി പഞ്ചായത്തിലെ മങ്ങാട് വെസ്റ്റ്( വാർഡ് 17 ) ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ബീന പത്മദാസൻ വിജയിച്ചു.  72 വോട്ടിന്റെ  ഭൂരിപക്ഷത്തിനാണ്‌ ജയം. ബീന പത്മദാസൻ (എൽഡിഎഫ്): 488,  അഞ്ജു അരീക്കൽ  (യുഡിഎഫ്) - 416, ഉഷ ഗോപാലൻ (ബി ജെപി ) -214 എന്നിങ്ങനെയാണ്‌ വോട്ട്‌ നില. എൽഡിഎഫ് അംഗം വി പങ്കജവല്ലി മരിച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. എൽഡിഎഫിലെ ബീന പത്മദാസനും യുഡിഎഫിലെ അഞ്‌ജു അരീക്കലും തമ്മിലായിരുന്നു  പ്രധാന മത്സരം. Read on deshabhimani.com

Related News