തൃക്കാക്കര ക്ഷേത്രം തിരുവോണ ഉത്സവത്തിന്‌ 
6ന് കൊടിയേറും

അത്തത്തിനും മുമ്പേ തുടങ്ങി ഓണം റീൽസിനായുള്ള ഷൂട്ടുകൾ. പുതുതലമുറയുടെ ആത്മാവിഷ്കാരമുണ്ട് പലതിലും. 
പഴമയോട് പുതുമയെ ചേർത്തുവയ്ക്കുമ്പോഴുള്ള ആഹ്ലാദവുമുണ്ട്. കുഴുപ്പിള്ളി ബീച്ചിൽനിന്നുള്ള ദൃശ്യം. ഫോട്ടോ: പി ദിലീപ്കുമാർ


കളമശേരി തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിലെ തിരുവോണ ഉത്സവത്തിന് അത്തം ദിനമായ സെപ്തംബർ ആറിന് കൊടിയേറും. അഞ്ചിന് രാവിലെ നടക്കുന്ന കലവറനിറയ്ക്കലോടെ ചടങ്ങുകൾ ആരംഭിക്കും. വൈകിട്ട് തൃക്കാക്കരയപ്പൻ, തെക്കും തേവർ പുരസ്കാരങ്ങൾ വ്യവസായമന്ത്രി പി രാജീവ് സമ്മാനിക്കും. പ്രധാന പരിപാടികൾ അഞ്ചിന് വൈകിട്ട് വാമനമൂർത്തി വാദ്യകലാ പീഠത്തിലെ വിദ്യാർഥികളുടെ പഞ്ചാരിമേളം അരങ്ങേറ്റം. ആറിന് വൈകിട്ട് 6.30ന് സോപാനസംഗീതം, എട്ടിന് ഉത്സവം കൊടിയേറ്റ്. ഏഴിന് വൈകിട്ട് 6.30ന് ചാക്യാർകൂത്ത്, ഭരതനാട്യം, 8.30ന് കർണശപഥം കഥകളി, കലാപരിപാടികൾ. എട്ടിന് വൈകിട്ട് 6.30 മുതൽ മരുത്തോർവട്ടം കണ്ണൻ അവതരിപ്പിക്കുന്ന ഓട്ടംതുള്ളൽ, 7.30 മുതൽ വള്ളുവനാട് നാദം കമ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന നാടകം ‘ഊഴം'. ഒമ്പതിന് വൈകിട്ട് അഞ്ചിന് കരോക്കെ ഗാനമേള, ഏഴിന് ഗൗരി കവിരാജ് അവതരിപ്പിക്കുന്ന കഥാപ്രസംഗം, 7.30ന് വെച്ചൂർ രമാദേവിയുടെ കുറത്തിയാട്ടം, എട്ടിന് തിരുവനന്തപുരം കലാക്ഷേത്ര അവതരിപ്പിക്കുന്ന ശ്രീകൃഷ്ണ ഭാരതം ബാലെ. 10ന് വൈകിട്ട് 6.30ന് കൊച്ചിൻ സൗപർണികയുടെ മെഗാ ഭക്തിഗാന മഞ്ജരി.11ന് വൈകിട്ട് 6.15ന് അമ്മന്നൂർ മാധവചാക്യാർ അവതരിപ്പിക്കുന്ന പാഠകം, 6.30ന് നിരഞ്ജന സുബ്രഹ്മണ്യന്റെ മോഹിനിയാട്ടം. 12ന് വൈകിട്ട് അഞ്ചിന് പാലാ കെ ആർ മണി അവതരിപ്പിക്കുന്ന ഓട്ടംതുള്ളൽ, 8.30ന് സ്റ്റീഫൻ ദേവസിയുടെ മെഗാ ഫ്യൂഷൻ. 13ന് വൈകിട്ട് കലാപരിപാടികൾ. 14ന് രാവിലെ 8.30 മുതൽ കാഴ്ചസമർപ്പണം, 11 മുതൽ ഉത്രാടസദ്യ, മൂന്നിന് ഒമ്പത് ആനകൾ അണിനിരക്കുന്ന പകൽപ്പൂരം, 7.30ന് ഭക്തിഗാനമേള. 15ന് രാവിലെ 7.30ന് മഹാബലി എതിരേൽപ്പ്, 10.30 മുതൽ തിരുവോണസദ്യ, വൈകിട്ട് 4.30ന് കൊടിയിറക്കൽ, ആറിന് ആറാട്ടെഴുന്നള്ളിപ്പ്.  ദിവസവും അന്നദാനമുണ്ടാകും. Read on deshabhimani.com

Related News