കരാർത്തൊഴിലാളി 
അവകാശദിനത്തിൽ കൂട്ടധർണ



ചവറ കരാർത്തൊഴിലാളി അവകാശദിനത്തിൽ സിഐടിയു ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ കെഎംഎംഎൽ കമ്പനിപ്പടിക്കൽ കൂട്ടധർണ നടത്തി. കരാർത്തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, സ്ഥിരം തൊഴിലാളികളുടെ എല്ലാ ആനുകൂല്യങ്ങളും കരാർത്തൊഴിലാളികൾക്കും നൽകുക, കേന്ദ്രസർക്കാർ നീതി പാലിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു സമരം. അഖിലേന്ത്യ വൈസ് പ്രസിഡന്റ്‌ ജെ മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ്‌ ആർ സുരേന്ദ്രൻപിള്ള അധ്യക്ഷനായി. സെക്രട്ടറി എസ് ശശിവർണൻ സ്വാഗതംപറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാൽ, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി മനോഹരൻ, ജില്ലാ കമ്മിറ്റി അംഗം ആർ രവീന്ദ്രൻ, കെ മോഹനക്കുട്ടൻ, പി കെ ഗോപാലകൃഷ്ണൻ, വി സി രതീഷ് കുമാർ,  എസ് സന്തോഷ്, കെ എ നിയാസ്, എം വി പ്രസാദ് എന്നിവർ സംസാരിച്ചു. കെ വി ദിലീപ് കുമാർ നന്ദി പറഞ്ഞു.  Read on deshabhimani.com

Related News