സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു
കൊല്ലം ജില്ലയിലെ ബിവറേജസ് കോർപറേഷനിലെ 200 വനിതാ ജീവനക്കാർക്കായി സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു. അഡീഷണൽ എസ്‌പി എൻ ജീജി ഉദ്ഘാടനംചെയ്തു. സോഷ്യൽ പൊലീസിങ് കോ–-ഓർഡിനേറ്റർ കെ എസ് ബിനു അധ്യക്ഷനായി. കൊല്ലം സിറ്റി പൊലീസ് വനിതാ സെൽഫ് ഡിഫൻസ് അംഗങ്ങൾ ക്ലാസെടുത്തു. സുദർശനൻ, സതീഷ് തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com