"കൊല്ലം നമ്മുടെ ഇല്ലം' പദ്ധതിക്കു തുടക്കമായി

വയലാ എൻവി യുപി സ്കൂളിൽ നടപ്പാക്കുന്ന കൊല്ലം നമ്മുടെ ഇല്ലം പദ്ധതിയുടെ ഭാഗമായി ആദ്യയാത്ര- 
മന്ത്രി ജെ ചിഞ്ചുറാണി ഫ്ലാഗ് ഓഫ്‌ ചെയ്യുന്നു


  കടയ്ക്കൽ രൂപീകരിച്ചിട്ട്‌ 75 വർഷം പിന്നിടുന്ന വേളയിൽ ജില്ലയുടെ സവിശേഷതകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന "കൊല്ലം നമ്മുടെ ഇല്ലം’ പദ്ധതിക്ക് വയലാ എൻവി യുപി സ്കൂളിൽ തുടക്കമായി. ക്ഷീരവികസന- മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ്‌ ജി രാമാനുജൻപിള്ള അധ്യക്ഷനായി. പദ്ധതിയുടെ ആദ്യ യാത്രാസംഘം കോട്ടുക്കൽ ഗുഹാക്ഷേത്രം സന്ദർശിച്ചു. അഞ്ചൽ എഇഒ എ ജഹ്ഫറുദീൻ, സ്കൂൾ മാനേജർ കെ ജി വിജയകുമാർ, വയലാ ശശി, ബി സുരേന്ദ്രൻപിള്ള, ബി രാജീവ്‌, എൻ തങ്കപ്പൻപിള്ള, കെ വി മനുമോഹൻ, എബിൻ വർഗീസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News