കൊട്ടാരക്കര ജിഎച്ച്എസ്എസിൽ ലൈബ്രറിയും റീഡിങ്‌ റൂമും



  കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിക്കായി കാനറ ബാങ്ക് നവീകരിച്ച് നൽകിയ ലൈബ്രറിയും റീഡിങ്‌ റൂമും മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ് ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ്‌ ബി വേണുഗോപാൽ അധ്യക്ഷനായി. പ്രധാനാധ്യാപകൻ ബി ശശിധരൻപിള്ള സ്വാഗതം പറഞ്ഞു. മുനിസിപ്പൽ സ്ഥിരംസമിതി അധ്യക്ഷൻ കെ ഉണ്ണിക്കൃഷ്ണമേനോൻ, കാനറ ബാങ്ക് ഡിവിഷണൽ മാനേജർ ചേതൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒ ബിന്ദു, പിടിഎ വൈസ് പ്രസിഡന്റ്‌ എം ബി പ്രകാശ്, എസ്എംസി ചെയർമാൻ പി കെ വിജയകുമാർ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ആർ പ്രദീപ്, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ നിഷ, ബിപിഒ സ്വപ്ന എസ് കുഴിത്തടത്തിൽ, വിദ്യാരംഗം ഉപജില്ലാ കോ–-ഓർഡിനേറ്റർ എച്ച് എൽ അനൂപ്, കൺവീനർ സിനിരമ, ജ്യോതി മറിയം ജോൺ എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News