നാടകോത്സവം 4മുതൽ



കടയ്ക്കൽ കോട്ടുക്കൽ ത്രാങ്ങോട് കൈരളി ഗ്രന്ഥശാലയുടെ നേതൃത്വത്തിലുള്ള അഖില കേരള പ്രൊഫഷണൽ നാടകോത്സവം നാലു മുതൽ 10 വരെ കോട്ടുക്കലിൽ നടക്കും. നാലിന് വിളംബര ഘോഷയാത്ര, പതാക ഉയർത്തൽ, അക്ഷരദീപം തെളിയിക്കൽ എന്നിവ നടക്കും. അഞ്ചിന് വൈകിട്ട് അഞ്ചിന് മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും. പ്രമോദ്പയ്യന്നൂർ  മുഖ്യപ്രഭാഷണം നടത്തും. നാടകാചാര്യൻ വയലവാസുദേവൻ പിള്ള അനുസ്മരണവും നടക്കും. രാത്രി 7.15 ന് ആറ്റിങ്ങൽ ശ്രീധന്യയുടെ അപ്പ. ആറിന് വൈകിട്ട് അഞ്ചിന് നാടകത്തിലെ പാട്ടുവഴികൾ സംഗീതവിരുന്ന്, 7.15 ന് കോഴിക്കോട് രംഗഭാഷയുടെ മിഠായിത്തെരുവ്. ഏഴിന് വൈകിട്ട് അഞ്ചിന് കവിയരങ്ങ്, 7.15 ന് പാല കമ്യൂണിക്കേഷൻസിന്റെ - ലൈഫ് ഈസ്ബ്യൂട്ടിഫുൾ. എട്ടിന് വൈകിട്ട്അഞ്ചിന് പുസ്തക പ്രകാശനം, 7.15 ന് കോഴിക്കോട് സങ്കീർത്തനയുടെ- വെളിച്ചം. ഒമ്പതിന് വൈകിട്ട് അഞ്ചിന് നാടകത്തെ അറിയാൻ, നൃത്തസന്ധ്യ, 7.15 ന് തിരുവനന്തപുരം സാഹിതിയുടെ മുച്ചീട്ടുകളിക്കാരന്റെ മകൾ. 1പത്തിനു നടക്കുന്ന സമാപന സമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനംചെയ്യും. എൻ കെ പ്രേമചന്ദ്രൻ എംപിഅവാർഡ് നൽകും. ആദ്യകാല നാടക പ്രവർത്തകരെ  ആദരിക്കും. രാത്രി എട്ടിന് കോഴിക്കോട് സങ്കീർത്തനയുടെ ചിറക്. Read on deshabhimani.com

Related News