വയനാടിന്‌ കൈത്താങ്ങായി 
എന്‍ എസ് ആശുപത്രിയും



  കൊല്ലം വയനാടിന് കൈത്താങ്ങായി എൻ എസ് സഹകരണ ആശുപത്രി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യഘട്ടമായി ആശുപത്രി സംഘം 10ലക്ഷം രൂപ കൈമാറി. സംഘത്തിന്റെ പൊതുനന്മ ഫണ്ടിൽനിന്നാണ് തുക കൈമാറിയത്. 2018ലെ പ്രളയകാലത്ത് ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് 1.82 കോടി രൂപ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്കും ആശുപത്രി സംഘം 50ലക്ഷം രൂപ കെയർ കേരള പദ്ധതിയിലേക്കും നൽകിയിരുന്നു. കൂടാതെ 2020ൽ കോവിഡ് പ്രതിസന്ധിയിൽ ഡോക്ടർമാരും ജീവനക്കാരും ചേർന്ന്‌ ഒരു കോടിരൂപയും 2021ൽ വാക്‌സിൻ ചലഞ്ചേറ്റെടുത്ത് 25ലക്ഷം രൂപയും  സംഭാവന ചെയ്തിരുന്നു. Read on deshabhimani.com

Related News