ആർടിസാൻസ് തൊഴിലാളികൾ താലൂക്ക് ഓഫീസ് മാർച്ച് നടത്തി
കൊല്ലം സെസ് പിരിവ് ഊർജിതപ്പെടുത്തണമെന്നും പാറ പൊട്ടിക്കൽ നിരോധനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കേരള ആർടിസാൻസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം താലൂക്ക് ഓഫീസ് മാർച്ച് നടത്തി. മണൽ വാരൽ പുനഃരാരംഭിക്കുക, നിർമാണ സാമഗ്രികളുടെ വില നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചുനടന്ന മാർച്ച് സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി ജി ആനന്ദൻ ഉദ്‌ഘാടനംചെയ്‌തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ബി ശശികുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കിളികൊല്ലൂർ ബാബുരാജ് സ്വാഗതംപറഞ്ഞു. കെ ബാബു, സുനിൽകുമാർ, വൈ പത്രോസ്, അബ്‌ദുൾ റഹിം എന്നിവർ സംസാരിച്ചു. Read on deshabhimani.com