തേവലക്കര വില്ലേജിന്റെ റെക്കോഡ് പ്രദർശനം

എന്റെ ഭൂമി ഡിജിറ്റൽ റീസർവേ പൂർത്തീകരിച്ച തേവലക്കര വില്ലേജിന്റെ റെക്കോഡ് പ്രദർശനം ജില്ലാ കലക്ടർ എൻ ദേവിദാസ് ഐഎഎസ് ഉദഘാനംചെയ്യുന്നു


ചവറ  എന്റെ ഭൂമി ഡിജിറ്റൽ റീസർവേ പൂർത്തീകരിച്ച തേവലക്കര വില്ലേജിന്റെ റെക്കോഡിന്റെ പ്രദർശനം പടപ്പനാൽ ഗാന്ധി നഗർ റെസിഡന്റ് അസോസിയേഷൻ ഓഫീസിൽ കലക്ടർ എൻ ദേവീദാസ് ഐഎഎസ് ഉദ്ഘാടനംചെയ്തു. റെലിസ് (റവന്യു ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം), പേൾ (പാക്കേജ് ഫോർ ഇഫക്ടീവ് അഡ്മിനിസ്ട്രേഷൻ ഓഫ് രജിസ്ട്രേഷൻ ലോസ്), ഇ-മാപ്സ് (ഇഫക്ടീവ് മാപ്പിങ്‌ ആപ്ലിക്കേഷൻ പാക്കേജ് ഫോർ സർവേയിങ്‌)എന്നിവയുടെ ഏകോപനം വഴി റവന്യു, രജിസ്ട്രേഷൻ, സർവേ എന്നീ സേവനങ്ങൾ ഒരുമിച്ച് ലഭ്യമാകുന്നു. ഭൂമി സംബന്ധമായ വിവരങ്ങൾ കൈകാര്യം ചെയ്തുവരുന്ന റവന്യൂ, രജിസ്ട്രേഷൻ, സർവേ വകുപ്പുകളുടെ സേവനം എന്നിവ ഒറ്റ പോർട്ടൽ വഴി സുതാര്യമായി ലഭ്യമാക്കും. വസ്തുക്കളുടെ പോക്കുവരവ് വളരെ വേഗത്തിലാകുന്നു. സർക്കാർ ഉപഭോക്തൃ വിശ്വാസ്യത കൂടുതൽ ദൃഢപ്പെടുന്നു. വികസന പ്രവർത്തനങ്ങളുടെ വേഗത വർധിക്കുന്നു. ഡോക്യുമെന്റേഷൻ ജോലികൾ വളരെ വേഗത്തിൽ നടക്കുന്നു. പടപ്പനാൽ ഗാന്ധിനഗർ റെസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് മോഹനൻ അധ്യക്ഷനായി. ടി എ തങ്ങൾ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി ഡയറക്ടർ സർവേ  സലിം വിഷയാവതരണം നടത്തി. ജില്ലാ റീസർവേ അസിസ്റ്റന്റ് ഡയറക്ടർ ഉണ്ണിക്കൃഷ്ണൻ, തേവലക്കര വില്ലേജ് ഡിജിറ്റൽ റീസർവേ ചാർജ് ഓഫീസർ സനിൽ കുമാർ, പഞ്ചായത്ത് അംഗം അൻസാർ കാസിംപിള്ള എന്നിവർ സംസാരിച്ചു. പടപ്പനാൽ ഗാന്ധിനഗർ റെസിഡന്റ് അസോസിയേഷൻ ട്രഷറർ മുഹമ്മദ് കുഞ്ഞ് ലബ്ബ മഹൽ നന്ദിയും പറഞ്ഞു. പകൽ ആറുവരെ നീണ്ട റെക്കോഡ് പരിശോധനയിൽ അഞ്ച് കൗണ്ടറിലായി  150ൽ പരം ജനങ്ങൾക്ക് സേവനം ചെയ്യുവാൻ കഴിഞ്ഞു. 20ൽപരം ജീവനക്കാരും പങ്കെടുത്തു.   Read on deshabhimani.com

Related News