ചവറ ബിആർസിയിൽ ഭിന്നശേഷി വാരാചരണത്തിനു തുടക്കം
ചവറ സമഗ്രശിക്ഷാ കേരളം ബിആർസി ചവറയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തിനു തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി ഉദ്ഘാടനംചെയ്തു. വിദ്യാകിരണം ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ കിഷോർ കെ കൊച്ചയ്യം അധ്യക്ഷനായി. ചവറ സർക്കിൾ ഇൻസ്പെക്ടർ കെ ആർ ബിജു കുട്ടികൾക്ക് ദീപശിഖ കൈമാറി. ജില്ലാ പഞ്ചായത്ത് അംഗം സി പി സുധീഷ് കുമാർ, എഇഒ ടി കെ അനിത, പ്രധാനാധ്യാപകരായ അജിത, ശോഭ, ബിആർസിയിലെ അധ്യാപക പരിശീലകരായ എസ് സിന്ധു, മേരി ഉഷ, ജി പ്രദീപ് കുമാർ, ഡി മുരളീധരൻപിള്ള, സിആർസി കോ–-ഓർഡിനേറ്റർമാരായ ധന്യ എസ് രാജു, എ വൃന്ദ, അശ്വതി, എ ആർ ഐശ്വര്യ എന്നിവർ സംസാരിച്ചു. ചിറ്റൂർ ഗവ. യുപി സ്കൂളിൽനിന്നു ഭിന്നശേഷി സൗഹൃദ സന്ദേശ റാലി, ഭിന്നശേഷിക്കാരായ കുട്ടികൾ പങ്കെടുത്ത ഘോഷയാത്ര എന്നിവയും സംഘടിപ്പിച്ചു. Read on deshabhimani.com