ഭരണഘടനാദിനം ആചരിച്ച് നെഹ്റു യുവകേന്ദ്ര
കരുനാഗപ്പള്ളി ഭരണഘടനയുടെ 75–-ാം വാർഷികത്തോടനുബന്ധിച്ച് ഭാരത സർക്കാർ യുവജനകാര്യ കായികമന്ത്രാലയം ജില്ലാ നെഹ്റു യുവകേന്ദ്ര, കേരള യൂത്ത് പ്രൊമോഷൻ കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ വിദ്യാധിരാജ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ സഹകരണത്തോടെ യുവജനറാലി സംഘടിപ്പിച്ചു. കോളേജിൽ നടന്ന ദിനാചരണം കൗൺസിലർ സിംലാൽ ഉദ്ഘാടനംചെയ്തു. കേരള യൂത്ത് പ്രൊമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത് മിഷ അധ്യക്ഷനായി. ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ ആമുഖപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ജയരാജു റാലി ഫ്ലാഗ്ഓഫ് ചെയ്തു. കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് മുഹ്സിൻ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ ജി രാജേന്ദ്രൻപിള്ള, ജി മഞ്ജുകുട്ടൻ,അഹ്സൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com