പൊരുതുന്ന ഗുസ്തിതാരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം
കൊല്ലം ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരംചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ, എസ്എഫ്ഐ ബ്ലോക്ക് കേന്ദ്രങ്ങളിൽ ഞായറാഴ്ച നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. നൂറു കണക്കിന് യുവതി യുവാക്കൾ അണനിരന്നു. ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബു നെടുവത്തൂരിലും കേന്ദ്രകമ്മിറ്റി അംഗം ചിന്താ ജെറോം കൊല്ലത്തും പ്രസിഡന്റ് ടി ആർ ശ്രീനാഥ് ചവറയിലും ജില്ലാ സെക്രട്ടറി ശ്യാം മോഹൻ അഞ്ചാലുംമൂട്ടിലും മാർച്ച് ഉദ്ഘാടനംചെയ്തു. ട്രഷറർ എസ് ഷബീർ കൊട്ടിയത്തും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി ബൈജു കടയ്ക്കലും എസ് ആർ രാഹുൽ കുണ്ടറയിലും മീര എസ് മോഹൻ കരുനാഗപ്പള്ളിയിലും എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഗോപി കൃഷ്ണൻ കൊട്ടാരക്കരയിലും പ്രസിഡന്റ് എ വിഷ്ണു കൊല്ലം ഈസ്റ്റിലും ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എം ഹരികൃഷ്ണൻ ചാത്തന്നൂരിലും നെറ്റ് മാർച്ച് നയിച്ചു. Read on deshabhimani.com