അക്കാദമിക മുന്നേറ്റം ഉറപ്പാക്കാൻ 'മികവു'മായി കെഎസ്‌ടിഎ

കെഎസ്‌ടിഎയുടെ ‘മികവ്’ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ഗോപൻ ഉദ്ഘാടനംചെയ്യുന്നു


  കൊല്ലം പൊതുവിദ്യാഭ്യാസ മേഖലയ്ക്ക്‌ കരുത്തേകുന്ന പ്രവർത്തനങ്ങൾക്ക് സഹായകമായി കെഎസ്‌ടിഎയുടെ ‘മികവ്’ അക്കാദമിക മുന്നേറ്റ പരിപാടിക്ക് ജില്ലയിൽ തുടക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ഗോപൻ ഉദ്ഘാടനംചെയ്തു. കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗവും എസ്ഇആർടി റിസർച്ച് ഓഫീസറുമായ രാജേഷ് എസ് വള്ളിക്കോട് വിഷയം അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌ കെ എൻ മധുകുമാർ അധ്യക്ഷനായി. നാലാം ക്ലാസിലെ ഇംഗ്ലീഷ് പഠന പരിപാടിയായ ട്വിങ്കിൾ, ഇംഗ്ലീഷ് എൻഹാൻസ്‌മെന്റ്‌ പ്രോഗ്രാം, ഗണിതം ലളിതം, ഐടി ശാക്തീകരണം, നവാധ്യാപക പരിശീലനം, എൽഎസ്‌എസ്‌, യുഎസ്എസ്‌ പരിശീലനം, മാതൃകാപരീക്ഷ, നിരന്തര വിലയിരുത്തൽ മാതൃക, വിദ്യാജ്യോതി, രക്ഷാകർതൃ പിന്തുണ പരിപാടി തുടങ്ങിയ വിവിധ സെഷനുകൾ ഉൾപ്പെടുന്നതാണ്‌ മികവ്‌ പരിപാടയി. ജി കെ ഹരികുമാർ, എസ് സബിത, ടി ആർ മഹേഷ്, ആർ ബി ശൈലേഷ്‌കുമാർ, എം എസ് ഷിബു, ജെ ശശികല, വി കെ ആദർശ് കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബി സജീവ് സ്വാഗതവും അക്കാദമിക ഉപസമിതി കൺവീനർ ജി ബാലചന്ദ്രൻ നന്ദിയും പറഞ്ഞു. സംസ്ഥാന തലത്തിൽ പരിശീലനം നേടിയവർ വിവിധ സെക്‌ഷനുകൾ നയിച്ചു. മികവിന് ജില്ലയിൽ നേതത്വം കൊടുക്കുവാൻ നിയോഗിച്ചിട്ടുള്ള നൂറ്റിയമ്പത് അധ്യാപകർ ജില്ലാ സെന്ററിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു.   Read on deshabhimani.com

Related News