അക്കാദമിക് സഹകരണത്തിന് ധാരണയായി
കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും ടൂറിസം വകുപ്പിന്റെ കീഴിലുള്ള മുസിരിസ് പ്രോജക്ട് ലിമിറ്റഡും അക്കാദമിക് സഹകരണത്തിനായി ധാരണപത്രം ഒപ്പുവച്ചു. സെക്രട്ടറിയറ്റിലെ നവ കൈരളി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് എന്നിവരുടെ സാന്നിധ്യത്തിൽ സർവകലാശാല രജിസ്ട്രാർ ഡിംപി വി ദിവാകരനും മുസിരിസ് പ്രോജക്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ കെ മനോജ്‌കുമാറും ധാരണപത്രം ഒപ്പിട്ടു. വൈസ് ചാൻസലർ വി പി ജഗതിരാജ്, സിൻഡിക്കറ്റ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു. ജില്ലയുടെ പൈതൃകവും സമ്പന്നമായ പാരമ്പര്യവും സംരക്ഷിക്കാനും പുതിയ തലമുറയ്‌ക്ക് അതിനെക്കുറിച്ച് അറിയാനും പഠിക്കാനുമുള്ള അവസരം ഒരുങ്ങും. ഡിസംബറിൽ കൊല്ലത്ത് മുസിരിസ്സുമായി സഹകരിച്ച് മൂന്നു ദിവസത്തെ അന്താരാഷ്ട്ര അക്കാദമിക് സമ്മേളനം സംഘടിപ്പിക്കും. ഹെറിറ്റേജ് എക്സിബിഷൻ സംഘടിപ്പിക്കാനും ധാരണയായി. പ്രോ വൈസ് ചാൻസിലർ എസ് വി സുധീർ, സിൻഡിക്കറ്റ് അംഗങ്ങളായ കെ ശ്രീവത്സൻ, എ പസ്ലിതിൽ, സി ഉദയകല, പരീക്ഷാ കൺട്രോളർ ഗ്രേഷ്യസ് ജെയിംസ് എന്നിവരും പങ്കെടുത്തു. Read on deshabhimani.com