പിറവി സംസ്കാരിക വേദി വാർഷികം ആഘോഷിച്ചു

നെടുമൺകാവ് പിറവി സാംസ്‌കാരിക വേദി വാർഷിക ആഘോഷത്തിന്റെ ഭാഗമായി കവി സജീവ് നെടുമൺകാവിനെ 
കുരീപ്പുഴ ശ്രീകുമാർ ആദരിക്കുന്നു


എഴുകോൺ  നെടുമൺകാവ് പിറവി സാംസ്‌കാരിക വേദിയുടെ 14–--ാം വാർഷികം ആഘോഷിച്ചു. ഗാന്ധിജി അനുസ്മരണവും നടന്നു. മെഡിക്കൽ ക്യാമ്പ് എഴുകോൺ സിഐ എസ് സുധീഷ്‌കുമാർ ഉദ്ഘാടനംചെയ്തു. പ്രതിഭാസംഗമവും സാംസ്‌കാരിക സന്ധ്യയും കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനംചെയ്തു. വൈ നസീർ അധ്യക്ഷനായി. സുരേഷ് ഉപാസന സ്വാഗതം പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം കെ പി സജിനാഥ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ അഭിലാഷ്, പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് എസ് സുവിധ, കവി സജീവ് നെടുമൺകാവ്, പഞ്ചായത്ത്‌ അംഗം സിന്ധു ഓമനക്കുട്ടൻ, വിനോദ് കൊളമ്പിയിൽ, എസ് കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News