വെട്ടിക്കവല ബ്ലോക്കില്‍ 
മികവ് പദ്ധതി തുടങ്ങി

വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിന്റെ മികവ് പദ്ധതിയുടെ ബ്ലോക്കുതല ഉദ്ഘാടനം പുത്തൂര്‍ ​ഗവ. ഹയര്‍സെക്കന്‍ഡറി 
സ്കൂളില്‍ കോവൂർ കുഞ്ഞുമോൻ എംഎല്‍എ നിർവഹിക്കുന്നു


കൊട്ടാരക്കര  വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന മികവ് പദ്ധതിയ്ക്ക് തുടക്കമായി. ബ്ലോക്കുതല ഉദ്ഘാടനം പുത്തൂർ ​ഗവ.ഹയർസെക്കൻഡറി സ്കൂളിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രഞ്ജിത് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ദിവ്യ ചന്ദ്രശേഖർ സ്വാഗതംപറഞ്ഞു. പട്ടികജാതി വികസന ഓഫീസർ ആഷ പദ്ധതി വിശദീകരിച്ചു. മൈലം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി നാഥ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എ അജി, സിനി ജോസ്, ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ എൻ മോഹനൻ, കെ എം റെജി, ഒ ബിന്ദു, അനുവർഗീസ്, വിനോദിനി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കോട്ടയ്ക്കൽ രാജപ്പൻ, പ്രധാനാധ്യാപിക ലിനി, പിടിഎ പ്രസിഡന്റ് പൂവക്കര ബിജു, എസ്എംസി ചെയർമാൻ മോഹനൻപിള്ള, സ്റ്റാഫ് സെക്രട്ടറി ഷാജി എന്നിവർ സംസാരിച്ചു.  ബ്ലോക്കിലെ ആറ് പഞ്ചായത്തിലെ 18 ഹൈസ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുക. എസ്‌സി വിഭാഗത്തിൽപ്പെട്ട ഹൈസ്കൂൾ ക്ലാസുകളിലെ വിദ്യാർഥികൾക്ക് സ്കൂൾ പഠനസമയം കഴിഞ്ഞ് പ്രത്യേകം ക്ലാസ് നൽകുന്ന പദ്ധതിയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക് വിഷയങ്ങളിലാണ് പരിശീലനം. ബ്ലോക്ക് പഞ്ചായത്ത് തെര‍ഞ്ഞെടുത്ത 20അധ്യാപകരുടെ മേൽനോട്ടത്തിലാണ് ക്ലാസ്. ആറുലക്ഷം രൂപയാണ് പദ്ധതിയ്ക്കായി വകയിരുത്തിയത്. Read on deshabhimani.com

Related News