ജല അതോറിറ്റി ജീവനക്കാർ സമരം തുടങ്ങി
കൊല്ലം കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മൂന്നുദിവസ സത്യഗ്രഹ സമരം തുടങ്ങി. ജീവനക്കാരുടെ ജിപിഎഫ് ഉൾപ്പെടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുക, പെൻഷൻ ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണംചെയ്യുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. ഒന്നാം ദിവസത്തെ സമരം സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് സുനിൽകുമാർ അധ്യക്ഷനായി. കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ജില്ലാ ട്രഷറർ സുരേഷ് കുമാർ സ്വാഗതംപറഞ്ഞു. ജില്ലാ സെക്രട്ടറി ബിനീഷ്, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി അജു, അക്വാ ജില്ലാ സെക്രട്ടറി ആനന്ദൻ, യൂണിയൻ ജില്ലാ സെക്രട്ടറിയറ്റ് അംഗം സനൽകുമാർ, ബ്രാഞ്ച് സെക്രട്ടറി രഞ്ജിത് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് രേവതി ആർ കഷ്ണൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com