വയനാടിനെ ചേർത്തുപിടിച്ച്‌

കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ 25 ലക്ഷം രൂപയുടെ ചെക്ക്‌ 
ചെയർമാൻ കോട്ടയിൽ രാജു കലക്ടർ എൻ ദേവിദാസിനു കൈമാറുന്നു


കരുനാഗപ്പള്ളി  ദുരിതം അനുഭവിക്കുന്ന വയനാടിന് കൈത്താങ്ങായി കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ നൽകി. കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു കലക്ടർ എൻ ദേവിദാസിന്‌ ചെക്ക് കൈമാറി. വൈസ് ചെയർപേഴ്സൺ എ സുനിമോൾ, സ്ഥിരംസമിതി അധ്യക്ഷരായ എം ശോഭന, പടിപ്പുര ലത്തീഫ്, പി മീന, ഇന്ദുലേഖ എന്നിവർ പങ്കെടുത്തു. ചവറ ഡിവൈഎഫ്ഐയുടെ റീബില്‍ഡ് വയനാട് ഭവനപദ്ധതിയുടെ ഭാ​ഗമായി ചവറ ഏരിയയിൽ പന്മന, വടക്കുംതല, തേവലക്കര നോർത്ത്, സൗത്ത്, തെക്കുംഭാഗം, ചവറ ഈസ്റ്റ്, വെസ്റ്റ്, നീണ്ടകര മേഖലാ കമ്മിറ്റികളിലായി ധനസമാഹരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആക്രി, ന്യൂസ് പേപ്പർ കലക്‌ഷൻ, മത്സ്യക്കച്ചവടം, മാംസവിൽപ്പന, കാർ വാഷ്, വീട് വൃത്തിയാക്കൽ, പച്ചക്കറിക്കച്ചവടം, സാലറി ചലഞ്ച് തുടങ്ങിയ വിവിധ മാർ​ഗങ്ങളിലൂടെയാണ് ഇതിനുള്ള പണം ഡിവൈഎഫ്ഐ കണ്ടെത്തുന്നത്. ഡിവൈഎഫ്ഐ അറയ്ക്കൽ യൂണിറ്റിന് കിട്ടിയ ബൈക്ക് ജില്ലാ സെക്രട്ടറി ശ്യാം മോഹൻ ഏറ്റുവാങ്ങി. കൊല്ലം വയനാട്‌ ദുരിതബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ 50,000 രൂപ നൽകി കെഎസ്‌എസ്‌പിയു ജില്ലാ കമ്മിറ്റി അംഗം. മൈനാഗപ്പള്ളി മുടിയിൽത്തറ വി ഗിരിജാദേവിയാണ്‌ കലക്ടർ എൻ ദേവീദാസിന്‌ തുക കൈമാറിയത്‌. കെഎസ്എസ്‌പിയു ജില്ലാ പ്രസിഡന്റ് പി ചന്ദ്രശേഖരപിള്ള, സെക്രട്ടറി കെ രാജേന്ദ്രൻ, ട്രഷറർ കെ സമ്പത്ത്കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് ജി ചെല്ലപ്പൻആചാരി എന്നിവർ പങ്കെടുത്തു. വയനാടിന് കൈത്താങ്ങുമായി എൻ എസ് സഹകരണ ആശുപത്രിയിലെ ക്യാന്റീന്‍ ജീവനക്കാർ. ക്യാന്റീന്‍ കരാറുകാരനും ജീവനക്കാരും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധിയിലേക്ക്‌ ഒരു ലക്ഷം രൂപ കൈമാറി. കരാറുകാരന്‍ കെ ജി കോശിയും  25 ജീവനക്കാരും ചേര്‍ന്നാണ് തുക നൽകിയത്. ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രന്‍ ചെക്ക് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് എ മാധവന്‍പിള്ള, ഭരണസമിതി അംഗങ്ങളായ കെ ഓമനക്കുട്ടന്‍, പി കെ ഷിബു, സെക്രട്ടറി പി ഷിബു എന്നിവര്‍ പങ്കെടുത്തു. Read on deshabhimani.com

Related News