കൈത്തറി പ്രദർശന 
വിപണനമേള 8മുതൽ



കൊട്ടാരക്കര വ്യവസായവകുപ്പ്, കൈത്തറി, ജില്ലാ വ്യവസായകേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസ് എന്നിവചേർന്ന്‌ സംഘടിപ്പിക്കുന്ന വ്യവസായ ഉൽപ്പന്നം, കൈത്തറി വസ്ത്രം എന്നിവയുടെ പ്രദർശന വിപണനമേള കൊട്ടാരക്കര ചന്തമുക്കിലെ മുനിസിപ്പൽ ഗ്രൗണ്ടിൽ എട്ടിന് തുടങ്ങും. പകൽ 11ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യും. മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ് അധ്യക്ഷനാകും. ജില്ലയിലെ എട്ട് കൈത്തറി സഹകരണ സംഘങ്ങൾ ഉൽപ്പാദിപ്പിച്ച വിവിധയിനം കൈത്തറി വസ്ത്രങ്ങൾ 20 ശതമാനം സർക്കാർ റിബേറ്റോടുകൂടി മേളയിൽനിന്ന് ലഭിക്കും. കൊട്ടാരക്കര, പത്തനാപുരം താലൂക്കുകളിലെ ചെറുകിട വ്യവസായ യൂണിറ്റുകൾ ഉൽപ്പാദിപ്പിച്ച ഭക്ഷ്യ വസ്തുക്കളുടെയും മൂല്യവർധിത ഉൽപ്പന്നങ്ങളുടെയും 25ൽ അധികം സ്റ്റാൾ മേളയിൽ ഉണ്ടാകും. ദിവസവും രാവിലെ 11മുതൽ രാത്രി എട്ടുവരെയാണ് മേളയിലെ സന്ദർശന സമയം. 14ന് മേള സമാപിക്കും. പ്രവേശനം സൗജന്യം. Read on deshabhimani.com

Related News