എബിസി പ്രോഗ്രാമിനായി 5ലക്ഷം വകയിരുത്തി



പുനലൂർ  തെരുവുനായശല്യം ഒഴിവാക്കുന്നതിന് എബിസി പ്രോഗ്രാമിനായി അഞ്ചുലക്ഷം രൂപ വകയിരുത്തി തുടർനടപടികൾ സ്വീകരിച്ചതായി പുനലൂര്‍ താലൂക്ക് വികസനസമിതി യോഗം. യോ​ഗത്തില്‍ കുതിരച്ചിറ രാജശേഖരന്‍ അധ്യക്ഷനായി. കഴിഞ്ഞ സമിതിയിൽ ഉന്നയിക്കപ്പെട്ട പരാതികളിൽ കൈക്കൊണ്ട നടപടി വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ വിവരിച്ചു. ആശുപത്രി റോഡിലെ വഴിയോര കച്ചവടം പൂർണമായും ഒഴിപ്പിച്ചതായും അടഞ്ഞുകിടന്നിരുന്ന തെന്മല ടേക്ക് എ ബ്രേക്ക് പദ്ധതി നിലവിൽ തുറന്നു കൊടുത്തതായും സഭയെ അറിയിച്ചു.  വാളക്കോട് വില്ലേജ് ഓഫീസിനു മുകളിലായി അപകടകരമായി നില്‍ക്കുന്ന വൃക്ഷം അടിയന്തരമായി മുറിച്ചുമാറ്റണം, താലൂക്കിന്റെ വിവിധ സ്ഥലങ്ങളിൽ നിർമിച്ചിട്ടുള്ള വെയിറ്റിങ് ഷെഡ്, ഹൈമാസ്റ്റ് ലൈറ്റ് എന്നിവയുടെ തകരാര്‍ പരിഹരിച്ച് ഉപയോഗപ്രദമാക്കണം, ഇടമൺ -കോട്ടവാസൽ പ്രദേശത്തെ റെയിവേ പുറമ്പോക്കിൽ താമസിക്കുന്നവരുടെ പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് കൈവശ സ്ഥലം ഏത് വകുപ്പിൽ ഉൾപ്പെട്ട സ്ഥലമാണെന്ന് സര്‍ക്കാര്‍ തലത്തിലുള്ള തീരുമാനത്തിനുശേഷം സർവേ നടപടികൾ സ്വീകരിക്കണമെന്നും യോ​ഗം ആവശ്യപ്പെട്ടു. യോഗത്തിൽ എംഎൽഎയുടെ പ്രതിനിധി ബി അജയൻ, എംപിയുടെ പ്രതിനിധി നാസർഖാൻ, പുനലൂർ ആർഡിഒ ജി സുരേഷ് ബാബു, തഹസിൽദാർ അജിത് ജോയ്, രാഷ്ട്രീയകാര്യ സ്ഥിരംസമിതി അംഗങ്ങൾ, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News