അനധികൃത മീന്‍പിടിത്തം: ബോട്ടുകൾ പിടിച്ചെടുത്തു

പിടിച്ചെടുത്ത ബോട്ട്


കരുനാഗപ്പള്ളി  ഫിഷറീസ് മറൈൻ എൻഫോഴ്സ്‌മെന്റ് നടത്തിയ പട്രോളിങ്ങിനിടെ അനധികൃത മീന്‍പിടിത്തം നടത്തിയ ബോട്ടുകൾ പിടിച്ചെടുത്ത് അഴീക്കൽ ഹാർബറിൽ എത്തിച്ചു. എറണാകുളം സ്വദേശി ദാസന്റെ ഉടമസ്ഥതയിലുള്ളതും തോപ്പുംപടി സ്വദേശി സനിലിന്റെ ഉടമസ്ഥതയിലുള്ള ഫാത്തിമ, മലപ്പുറം സ്വദേശി ഷെരീഫിന്റെ ഉടമസ്ഥതയിലുള്ള ഫാത്തിമമോൾ എന്നീ ബോട്ടാണ് അധികൃതർ പിടിച്ചെടുത്ത് പിഴ ഈടാക്കിയത്. തോട്ടപ്പള്ളി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ സിബി, ഫിഷറീസ് എക്‌സ്റ്റന്‍ഷൻ ഓഫീസർ ബാലു, മറൈൻ എൻഫോസ്‌മെന്റ് പൊലീസ് ആദർശ്, അരുൺ, ഹരികുമാർ, സീ റെസ്ക്യൂ ഗാർഡുമാരായ ജോർജ്, ജയൻ, സെബാസ്റ്റ്യൻ, പ്രൈസ്‌മോൻ, സൈലസ്, സുരേഷ്, രമേശൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് ബോട്ട് പിടിച്ചെടുത്തത്.  Read on deshabhimani.com

Related News