ഓടാം, ഇനി സിന്തറ്റിക്ക് ട്രാക്കിൽ

കൊല്ലം ലാൽ ബഹാദൂർ സ്റ്റേഡിയത്തിൽ സിന്തറ്റിക്ക്‌ ട്രാക്ക്‌ നിർമാണോദ്‌ഘാടനം എം നൗഷാദ്‌ എംഎൽഎ നിർവഹിക്കുന്നു


കൊല്ലം കായിക പ്രതിഭകളുടെ നീണ്ടനാളത്തെ കാത്തിരിപ്പിനു വിരാമമിട്ട്‌ കൊല്ലം ലാൽ ബഹാദൂർ സ്റ്റേഡിയത്തിൽ സിന്തറ്റിക്ക്‌ ട്രാക്ക്‌ നിർമാണത്തിന്‌ തുടക്കമായി. സിന്തറ്റിക്ക്‌ ഉപയോഗിച്ച്‌ എട്ട്‌ ട്രാക്കാണ്‌ ഒരുക്കുന്നത്‌. സിന്തറ്റിക്കായി മാറുന്നതിൽ നിലവിലുള്ള രണ്ട്‌ സാധാരണ ട്രാക്കും ഉൾപ്പെടും. എം നൗഷാദ്‌ എംഎൽഎയുടെ ആവശ്യപ്രകാരം ലാൽ ബഹാദൂർ സ്റ്റേഡിയത്തിൽ സിന്തറ്റിക്ക്‌ ട്രാക്ക്‌ സൗകര്യം സജ്ജമാക്കുമെന്ന്‌ ബജറ്റിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. ജില്ലാ സ്‌പോർട്‌സ്‌ കൗൺസിലും സർക്കാരിന്‌ നിവേദനം നൽകിയിരുന്നു. 5.47കോടി രൂപ കിഫ്‌ബി ഫണ്ടുപയോഗിച്ചാണ്‌ ട്രാക്ക്‌ നിർമാണം. ആറു മാസത്തിനകം നിർമാണം പൂർത്തീകരിക്കും. ട്രാക്കിന്റെ നിർമാണോദ്‌ഘാടനം എം നൗഷാദ്‌ എംഎൽഎ ബുധനാഴ്‌ച നിർവഹിച്ചു. മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, ജില്ലാ സ്‌പോർട്‌സ്‌ കൗൺസിൽ പ്രസിഡന്റ്‌ എക്‌സ്‌ ഏണസ്റ്റ്, വൈസ്‌ പ്രസിഡന്റ്‌ കെ രാമഭദ്രൻ, കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷരായ ജി ഉദയകുമാർ, സബിതാദേവി, കായിക താരങ്ങൾ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News