കുരുന്നുകൾ വിളവുമായിയെത്തി, ഓണച്ചന്ത കൗതുകം



ചവറ ഓണത്തെ വരവേൽക്കാൻ പഴമയുടെ വേഷങ്ങൾ അണിഞ്ഞ്‌ തേവലക്കര ചന്തയിൽ കച്ചവടത്തിനായി കുരുന്നുകൾ എത്തിയത് നാട്ടുകാർക്ക് കൗതുകമായി. തേവലക്കര കെ വി എം സ്കൂളിലെ കുരുന്നുകളാണ് തേവലക്കര പഞ്ചായത്തിന്റെയും കുടുംബശ്രീ സിഡിഎസിന്റെയും സഹകരണത്തോടെ തേവലക്കരയിൽ ഓണച്ചന്ത നടത്തിയത്. തക്കാളി, വെണ്ട, വഴുതന, പയർ, പാവൽ തുടങ്ങിയ പച്ചക്കറികളും വീട്ടിലുണ്ടാക്കിയ അച്ചാറുകളും ഓണപ്പലഹാരങ്ങളുമായാണ് കുട്ടികൾ ചന്തയിലെത്തിയത്‌.  പാരമ്പര്യ വേഷമണിഞ്ഞു കുരുന്നുകൾ എത്തിയതോടെ കാഴ്‌ചക്കാരുടെ എണ്ണവും കൂടി. പ്ലാസ്റ്റിക്കിനെ അകറ്റിനിർത്തി വട്ടയിലയിലും തുണിസഞ്ചിയിലുമാണ്‌ സാധനങ്ങൾ നൽകിയത്‌. വിൽപ്പനയിലൂടെ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പത്തു കുടുംബങ്ങൾക്ക് ഓണകിറ്റിനായും നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ് ഷാനവാസ് ആദ്യവിൽപ്പന നടത്തി. പഞ്ചായത്ത് അംഗം  അനിൽകുമാർ, പഞ്ചായത്ത് അസിസ്റ്റന്റ്‌ സെക്രട്ടറി ജി പ്രദീപ്, സിഡിഎസ് ചെയർപേഴ്സൺ രതിദേവി, പ്രശാന്തി, അൻസാർ റഷീദ് എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News