ഓണം സഹകരണ വിപണി തുടങ്ങി



  ശൂരനാട് ശൂരനാട് കാർഷിക വികസന സഹകരണസംഘത്തിന്റെ ഓണം വിപണനമേള എൻ എസ് സഹകരണ ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രൻ ഉദ്ഘാടനംചെയ്തു. സംഘം പ്രസിഡന്റ് എം ഗംഗാധരക്കുറുപ്പ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി പുഷ്പകുമാരി ആദ്യകിറ്റ് ഏറ്റുവാങ്ങി. സംഘം സെക്രട്ടറി കെ കെ തമ്പാൻ, സിപിഐ എം ലോക്കൽ സെക്രട്ടറി കെ ചന്ദ്രബാബു എന്നിവർ സംസാരിച്ചു. നാടൻ കാർഷികവിഭവങ്ങൾ കൂടാതെ കണ്ണൂർ ദിനേശ് സംഘം, കോലിയക്കോട് സഹകരണ സംഘം, കൺസ്യൂമർഫെഡ്, കാപ്പക്സ് തുടങ്ങിയ വിവിധ സഹകരണ സംഘങ്ങളുടെ ഉൽപ്പന്നങ്ങളും പച്ചക്കറികളും ഓണംവരെ സ്റ്റാളിൽനിന്ന്‌ സബ്സിഡി നിരക്കിൽ ലഭിക്കും.   Read on deshabhimani.com

Related News