മഹാത്മാഗാന്ധിയുടെ തെളിമയുള്ള ജീവിതം ഇവിടെ കൊരുത്തിട്ടുണ്ട്‌

കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പന്മനമനയിൽ എൽപി സ്കൂളിൽ ഓർമകൾ 99ന്റെ 
സഹകരണത്തോടെ നടന്ന ഗാന്ധി ജീവചരിത്ര ചിത്രപ്രദർശനം


ചവറ  മഹാത്മാഗാന്ധിയുടെ ജീവിതവും ദർശനവും പുതുതലമുറയ്ക്ക് പകർന്നുനൽകാനായി സംഘടിപ്പിച്ച ഗാന്ധി ജീവചരിത്ര ചിത്രപ്രദർശനം ശ്രദ്ധേയം. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ പന്മന മനയിൽ സ്കൂളിലെ പൂർവ വിദ്യാർഥി കൂട്ടായ്മയായ ഓർമകൾ 99ന്റെ സഹകരണത്തോടെയാണ്‌ മഹാത്മാഗാന്ധിയുടെ ജനനം മുതൽ അന്ത്യം വരെയുള്ള മുഹൂർത്തങ്ങൾ കോർത്തിണക്കിയ 150 ചിത്രം പ്രദർശനത്തിനായി ഒരുക്കിയത്.  സബർമതി ഗ്രന്ഥശാല പ്രവർത്തകർ ഗാന്ധിസാഹിത്യങ്ങളുടെ പ്രദർശനവും ഒരുക്കിയിരുന്നു. പ്രദർശനം  റിട്ട. ജഡ്ജി ഇ മൈതീൻകുഞ്ഞ് ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് രഞ്ചു മുരളീധരൻ അധ്യക്ഷനായി. യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ മുഖ്യപ്രഭാഷണം നടത്തി. സിവിൽ പൊലീസ് ഓഫീസർ ഹാഷിമിനെ അനുമോദിച്ചു. എം ആർ അരുൺരാജ്, അഹമ്മദ് മൻസൂർ, ജി മഞ്ജുകുട്ടൻ, പ്രധാനാധ്യാപികയുടെ ചുമതലയുള്ള എൽ  വീണാറാണി, നസീർ, ഹഫ്സത്ത്, ഷാനവാസ്‌, മാഹീൻ, ശ്യാം, അൻസർ, നവാസ്, നൗഷാദ് എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News