സംരംഭകർക്ക്‌ ബോധവൽക്കരണ ക്ലാസ്‌

കൊട്ടാരക്കരയിൽ സംരംഭകത്വ ബോധവൽക്കരണ പരിപാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ അഭിലാഷ് ഉദ്ഘാടനംചെയ്യുന്നു


കൊട്ടാരക്കര താലൂക്ക് വ്യവസായ വികസന ഓഫീസിന്റെയും കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ സംരംഭകർക്കായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് കെ മിനി അധ്യക്ഷയായി.  ഉപജില്ലാ വ്യവസായ ഓഫീസർ എ സുബിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം ശിവപ്രസാദ്, മിനി അനിൽ, ഗീതാ ജോർജ്, ബ്ലോക്ക്‌ വ്യവസായ വികസന ഓഫീസർ എസ് അമൃത എന്നിവർ സംസാരിച്ചു. എസ്ബിഐ ഡെപ്യൂട്ടി മാനേജർ ആർ രാഗുൽ, എസ് അമൃത എന്നിവർ ക്ലാസെടുത്തു. Read on deshabhimani.com

Related News