തെരഞ്ഞെടുപ്പ് പൊതുയോഗം

പൂങ്കോട് വാർഡ് ഉപതെരഞ്ഞെടുപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ ഉദ്ഘാടനംചെയ്യുന്നു


ചടയമംഗലം പൂങ്കോട് വാർഡ് ഉപതിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച് ഇളവക്കോട് ജങ്‌ഷനിൽ നടന്ന പൊതുയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ഗോപൻ ഉദ്ഘാടനംചെയ്തു.  ഷാനവാസ് അധ്യക്ഷനായി. ഡി സന്തോഷ്  സ്വാഗതം പറഞ്ഞു. എൽഡിഎഫ് നേതാക്കളായ എസ് വിക്രമൻ, ഡി രാജപ്പൻനായർ, പി കെ ബാലചന്ദ്രൻ, ഏരിയ സെക്രട്ടറി ടി എസ് പത്മകുമാർ, എ മുസ്തഫ, ഹരി വി നായർ, ഡി ജയകുമാർ, എം ബാബുരാജൻ, മിനി സുനിൽ, സ്ഥാനാർഥി  ഗ്രീഷ്മ ചൂഡൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News